ലോക്‌സഭാ ഉപാധ്യക്ഷനായി തമ്പിദുരൈയെ തെരഞ്ഞെടുത്തു

single-img
13 August 2014

thampi duraiലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറായി എഐഎഡിഎംകെ നേതാവ് എം. തമ്പിദുരൈയെ തെരഞ്ഞെടുത്തു. ഭരണ,പ്രതിപക്ഷനേതാക്കള്‍ ഐകകണ്‌ഠ്യേനയാണ് തമ്പിദുരൈയെ തെരഞ്ഞെടുത്തത്. സര്‍ക്കാരില്‍നിന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണു തമ്പിദുരൈയുടെ പേരു നിര്‍ദേശിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പിന്താങ്ങി.

രണ്ടാം തവണയാണ് തമ്പിദുരൈ ലോക്‌സഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിച്ചിട്ടുള്ള ഡോ.എം. തമ്പിദുരൈ, എഐഎഡിഎംകെയുടെ സഭാകക്ഷി നേതാവുകൂടിയാണ്.