കെ.എം. മാണിയെ വലിച്ചിഴക്കാനുള്ള ബിജെപിയുടെ ശ്രമം അന്തസുകേടെന്ന് ജോസഫ് എം. പുതുശേരി

single-img
13 August 2014

Joseph M Puthusseryകേരളകോണ്‍ഗ്രസ് -എം ചെയര്‍മാന്‍ കെ.എം. മാണിയുമായോ കേരള കോണ്‍ഗ്രസുമായോ യാതൊരു ബന്ധവുമില്ലാത്ത കാര്യത്തില്‍ കെ.എം. മാണിയെയും പാര്‍ട്ടിയെയും കടന്നാക്രമിക്കാനുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ ശ്രമം അപക്വവും അന്തസില്ലാത്തതുമാണെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി. ബിജെപിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകളിലേക്കു കെ.എം. മാണിയെപ്പോലെയുള്ള ഒരു രാഷ്ട്രീയനേതാവിനെ വലിച്ചിഴച്ച് അപമാനിച്ച മുരളീധരന്‍ പരസ്യമായി മാപ്പുപറയണം. കേരള കോണ്‍ഗ്രസ് ആരുടെയും പുറകെ അപേക്ഷയുമായി പോയിട്ടില്ല. ബിജെപിയുടെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ ഒരു സഹായവും തങ്ങള്‍ പ്രതീക്ഷിക്കുന്നിശല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.