ഇറാക്കില്‍ നിര്‍ബന്ധിത മതംമാറ്റം ഭയന്ന് സീഞ്ഞാര്‍ മലകയറിയ യാസിദി വര്‍ഗ്ഗക്കാരില്‍ 70 ശതമാനവും മരിച്ചു; മൃതശരീരങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നു

single-img
12 August 2014

Yazediഐസിസ് തീവ്രവാദികളുടെ ആക്രമണം ഭയന്ന് സീഞ്ഞാറില്‍ മലകയറിയ യാസിദി വര്‍ഗ്ഗക്കാരില്‍ 70 ശതമാനവും മരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെയുള്ള നായ്ക്കള്‍ ശവശരീരങ്ങളാണ് തിന്നുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സീഞ്ഞാര്‍ നഗരം വിമതര്‍ പിടിച്ചതോടെ ഇവര്‍ക്ക് വേണ്ട സഹായം ചെയ്യാനുള്ള ഇറാഖി അധികൃതരുടെ ശ്രമവും പാളിയിരിക്കുകയാണ്.

യാസിദി വിഭാഗക്കാരെ സാത്താന്‍ ആരാധകര്‍ എന്നു വിളിച്ചാണ് ഐസിസ് പോരാളികള്‍ വീട്ടില്‍ നിന്നും ഓടിക്കുന്നത്. പാരമ്പര്യ സൗരാഷ്ട്ര മത വിശ്വാസികളായ ആയിരങ്ങളാണ് ഐസിസ് തീവ്രവാദികളുടെ നിര്‍ബ്ബന്ധിത മതംമാറ്റം ഭയന്ന് കുന്നു കയറിയത്. ഇന്ന് ഉച്ചയോടെ മതം മാറാന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന സമയം തീരും. ഇപ്പോഴും യാസിദി വിഭാഗത്തില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളെയാണ് ഐസിസ് പിടിച്ചു കൊണ്ടു പോകുന്നത്.