കോണ്‍ഗ്രസ് പുനഃസംഘടന വന്‍വിജയമെന്ന് സുധീരന്‍

single-img
12 August 2014

sudheeranസംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ 19,903 ബൂത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. ഇനി 1555 ബൂത്തുകളിലാണു കമ്മിറ്റി രൂപീകരിക്കാനുള്ളത്. ഈ മാസം 20നകം ഈ ബൂത്തുകളിലും കമ്മിറ്റികള്‍ രൂപീകരിക്കും. കോണ്‍ഗ്രസ് പുനഃസംഘടനയുടെ ആദ്യഘട്ടം വന്‍വിജയമാണെന്നു സുധീരന്‍ അവകാശപ്പെട്ടു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലും സഹകരണ ബാങ്ക് ഭരണസമിതികളിലേക്കു തെരഞ്ഞെടുപ്പു നടക്കുന്ന പ്രദേശങ്ങളിലും ഡിസിസികളുടെ ശിപാര്‍ശ പ്രകാരം തെരഞ്ഞെടുപ്പു മാറ്റിവയ്ക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.