പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ മനുഷ്യാവകാശ ലംഘനം കണ്‌ടെത്തുവാന്‍ യുഎന്‍ സമതിയെ നിയമിച്ചു

single-img
12 August 2014

gaza2പാലസ്തീനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെടുവാന്‍ ഇടയായ സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഗാസമുനമ്പില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കുന്നത്.

കാനഡയില്‍ നിന്നുള്ള വില്യം ഷബാസ്, സെനഗളില്‍ നിന്നുള്ള ഡൗഡ് ഡിനി, ബ്രിട്ടണിലെ അഭിഭാഷകന്‍ അമല്‍ അലമുദീന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.