ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്റെ ഭാര്യയെ തീവണ്ടിയില്‍ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

single-img
12 August 2014

crimeഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്റെ ഭാര്യയെ തീവണ്ടിയില്‍ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍.തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ്സിന്റെ എസ്-അഞ്ച് കമ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണു സംഭവം.
കൊല്ലം കുണ്ടറ സ്വദേശി ജൈനേഷ് കുമാര്‍(26) ആണ് അറസ്റ്റിലായത്. കൊല്ലത്തുനിന്ന് കയറിയ ജൈനേഷ് കണ്ണിറുക്കി ആംഗ്യം കാട്ടി മാനഹാനിവരുത്തിയതായുള്ള പരാതിയിലാണ് നടപടി. മംഗലാപുരത്തുവെച്ച് സ്ത്രീ റെയില്‍വേ സംരക്ഷണസേനയോടു പരാതിപ്പെട്ടു. അവര്‍ അറിയിച്ചതനുസരിച്ച് കാസര്‍കോട്ടുനിന്ന് റെയില്‍വേ പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.