കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റ് കാന്‍സറിന് കാരണമാകുമെന്ന് പഠനം

single-img
12 August 2014

Colgateലക്ഷക്കണക്കിന് ജനങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത് പേസ്റ്റ് ക്യാന്‍സറിനു കാരണമാകുമെന്ന് പഠനം. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ചു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സില്‍ നിന്നും ലഭ്യമാക്കിയ ടോക്‌സോളജി റിപ്പോര്‍ട്ടാണ് കോള്‍ഗേറ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മോണരോഗത്തിനു പരിഹാരമെന്ന നിലയില്‍ പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന െ്രെടക്ലോസാന്‍ മോണരോഗങ്ങള്‍ തടയുമെന്നാണ് കോള്‍ഗേറ്റിന്റെ വാദം. എന്നാല്‍ െ്രെടക്ലോസാന്‍ മനുഷ്യരില്‍ കാന്‍സര്‍ വരുത്തുമെന്നാണ് ഇപ്പോഴുള്ള പഠനം വെളിവാക്കുന്നത്.

മൃഗങ്ങളില്‍ െ്രെടക്ലോസാന്‍ ഉപയോഗിച്ചു നടത്തിയ പഠനങ്ങളിലൂടെ െ്രെടക്ലോസാന്‍ കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച വേഗത്തിലാക്കുമെന്ന് കണ്ടെത്തിയിരുന്നു. വളര്‍ച്ച വൈകല്യമുള്‍പ്പടെയുള്ള ഗുരുതരപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം, െ്രെടക്ലോസാന്‍ ഉപയോഗിക്കുന്നതു മനുഷ്യരില്‍ എത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനെക്കുറിച്ച വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നു കണ്ടെത്തിയിരുന്നു.

എന്നാല്‍ 18 വര്‍ഷമായി വിപണിയിലുള്ള ഉല്‍പന്നമാണിതെന്നും എഫ്ഡിഎയുടെ അനുമതിയോടെയാണ് വിപണിയില്‍ ഇറക്കിയതെന്നും വളരെ ചെറിയ അളവില്‍ മാത്രമാണ് െ്രെടക്ലോസാന്‍ പേസ്റ്റില്‍ അടങ്ങിയിരിക്കുന്നതെന്നും കോള്‍ഗേറ്റ് പറയുന്നു. വിവാദം കാരണം ടൂത്ത് പേസ്റ്റിന്റെ ഫോര്‍മുല മാറ്റുന്ന കാര്യം കോള്‍ഗേറ്റിന്റെ പരിഗണനയില്‍ ഇല്ലന്നും അവര്‍ പറഞ്ഞു.