ഗോവയിലെ എല്ലാ ഗ്രാമത്തിലും എയിഡ്‌സ് രോഗികള്‍: സംസ്ഥാന ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

single-img
12 August 2014

hiv-ribbonഒരു എയിഡ്‌സ് രോഗിയെങ്കിലും ഗോവയിലെ എല്ലാ ഗ്രാമത്തിലും ഉണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍ശേഖര്‍ നിയമസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഗോവാ സംസ്ഥാനത്ത് മൊത്തം 15000 എയിഡ്‌സ് രോഗബാധിതര്‍ ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുമെന്നും ഏതെങ്കിലും ഒരു ഗ്രാമം പോലും ഇതില്‍ നിന്ന് വിമുക്തമല്ലയെന്നും അദ്ദേഹം പറഞ്ഞു.പക്ഷേ 2009 ന് ശേഷം സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം നിയന്ത്രിക്കാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2003 മുതല്‍ 2008 വരെയുളള കാലത്ത് പ്രതിവര്‍ഷം ആയിരത്തോളം പേര്‍ക്കായിരുന്നു എയിഡ്‌സ് പുതുതായി സ്ഥീകരിക്കുന്നത്. 2009 ന് ശേഷം ഇത് 550 ആയി ചുരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.