പടവരാട് സെന്ററിലെ മാലിന്യം നിറഞ്ഞ കിണര്‍ വൃത്തിയാക്കി നാടിന് സമര്‍പ്പിച്ചുകൊണ്ടവര്‍ മാതൃകയായി

single-img
12 August 2014

Pada 1

പടവരാട് സെന്ററിലെ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ കിണര്‍ ഒരൃകൂട്ടം യുവാക്കളുടെ ശ്രമഫലമായി വൃത്തിയാക്കി നാടിന് സമര്‍പ്പിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കിണര്‍ മനുഷ്യര്‍ അടുക്കുവാന്‍ പോലും മടിക്കുന്ന അവസ്ഥയിലേക്ക് വഴിമാറിക്കിടന്നപ്പോഴാണ് ഒരുകൂട്ടം യുവാക്കള്‍ ആ ദൗത്യം ഏറ്റെടുത്തത്. നാടിന് കുടിനീരൊഴുക്കാന്‍ ഇനി മുതല്‍ ഈ കിണര്‍ തയ്യാര്‍.

പടവരാട് സൗഹൃദ ക്ലബ്ബിലെ അംഗങ്ങളാണ് തങ്ങളുടെ നാടിന് വേണ്ടി ഈ പ്രവൃത്തി ഏറ്റെടുത്തത്. പഞ്ചായത്തധികൃതര്‍ ഈയിടെ ഒരു കുളം നവീകരിച്ച് ഉപകാരപ്രദമാക്കിയെടുത്തതാണ് അവര്‍ക്ക് പ്രചോദനമായത്. കുപ്പിയും മാലിന്യവും പെറുക്കിക്കളഞ്ഞ് ശുദ്ധമാക്കിയെടുത്ത കിണര്‍ ഇനിമുതല്‍ നാട്ടുകാര്‍ക്ക് ഉപയോഗിക്കാം.

Pada 2