രാജ കുടുംബത്തിന്റെ വാദം പൊളിയുന്നു;ബി നിലവറ പലതവണ തുറന്നുവെന്ന് റിപ്പോര്‍ട്ട്

single-img
12 August 2014

padmanabhaswamy-templeശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നതായി റിപ്പോര്‍ട്ട്.ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് സുപ്രീം കോടതി നിയോഗിച്ച മുന്‍ സി.ഐ.ജി വിനോദ് റായിയുടെ റിപ്പോർട്ടിലാണു ഇക്കാര്യമുള്ളത്.ബി നിലവറയിൽ നിന്ന് വിലപിടുപ്പുള്ള വസ്തുക്കൾ കടത്തിക്കൊണ്ട് പോയതായും റിപ്പോർട്ടിലുണ്ട്

നിലവറയിലെ സ്വര്‍ണത്തിന്റെ തൂക്കത്തില്‍ കൃത്യത ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട് . 1990ല്‍ രണ്ട് തവണയും 2002ല്‍ അ‌ഞ്ച് തവണയും തുറന്നു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയില്ല. കഴിഞ്ഞ 15 വര്‍ഷത്തെ ക്ഷേത്രത്തിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക ഓഡിറ്റ് വേണമെന്നും റിപ്പോർട്ടിൽ പരയുന്നു

ബി നിലവറ തുറന്നിട്ടില്ലെന്നായിരുന്ന രാജ കുടുംബം കോടതിയെ ബോധിപ്പിച്ചിരുന്നത്. ഈ വാദമാണ് സിഎജി റിപ്പോര്‍ട്ടോടെ പൊളിയുന്നത്.ബി നിലവറ തുറന്നാൽ മരണം സംഭവിക്കുമെന്നും അനിഷ്ടങ്ങൾ ഉണ്ടാകുമെന്നുമാണു രാജ കുടുംബത്തോട് അടുപ്പമുള്ളവർ പ്രചരിപ്പിച്ചിരുന്നത്.സുപ്രീം കോടതിയിലും രാജ കുടുംബത്തിന്റെ അഭിഭാഷകൻ ഇത്തരം കഥകൾ പറഞ്ഞ് വാദിച്ചിരുന്നു