തീവണ്ടിക്ക് മുകളില്‍ കയറിയ സെൽഫിയെടുക്കാൻ ശ്രമിക്കവേ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു

single-img
12 August 2014

Screenshot_207ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാനായി ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയ സെൽഫിയെടുക്കാൻ ശ്രമിക്കവേ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഷൊര്‍ണൂര്‍ ചാലിശേരി കിഴക്കേചാത്തനൂര്‍ കൈപ്രംവളപ്പില്‍ ഷിഹാബുദ്ദീൻ(14) ചികിത്സയിരിക്കെ മരണപ്പെട്ടത്.  ചാത്തനൂര്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മൊബൈലില്‍ സെല്ഫിയെടുക്കാന്‍ യാര്‍ഡിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രാക്കിന് മുകളിലുണ്ടായിരുന്ന 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് ഷിഹാബുദ്ദീൻ തെറിച്ചുവീഴുകയായിരുന്നു.