കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നാളെ തിരുവനന്തപുരത്തെത്തും

single-img
11 August 2014

download (35)കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നാളെ തിരുവനന്തപുരത്തെത്തും. കെ.പി.സി.സിയുടെ പ്രത്യേക സമ്മേളനം, കുടുംബശ്രീ വാർഷികം എന്നി പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടി ആണ് സോണിയാഗാന്ധി തിരുവനന്തപുരത്ത് എത്തുന്നത് .

 

രാവിലെ പത്തരയ്ക്ക് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെത്തുന്ന സോണിയ അവിടെ നിന്ന് കെ.പി.സി.സി ഓഫീസിലേക്ക് പോകും . തുടർന്ന് പതിനൊന്നിന് കെ.പി.സി.സിയുടെ പ്രത്യേക സമ്മേളനത്തെ സോണിയ അഭിസംബോധന ചെയ്യും.

 

സോണിയയുടെ സന്ദർശനം പ്രമാണിച്ച് കർശനമായ സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.