ട്രെയിനില്‍ നിന്നും കാല്‍വഴുതി പുഴയില്‍ വീണയാള്‍ നീന്തിരക്ഷപെട്ടു

single-img
11 August 2014

download (38)മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിനില്‍ നിന്നും കാല്‍വഴുതി പുഴയില്‍ വീണയാള്‍ നീന്തിരക്ഷപെട്ടു. ട്രെയിന്‍ വളപട്ടണം പാലത്തിലെത്തിയപ്പോള്‍ കാല്‍വഴുതി പുഴയിലേയ്‌ക്ക് വീണത്‌.ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന്‌ സഞ്ചരിക്കവേ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. പുഴയിലേയ്‌ക്ക് തെറിച്ചു വീണെങ്കിലും ഇയാള്‍ നീന്തി കരയ്‌ക്കെത്തിയെന്നും ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ കയറി സ്‌ഥലം വിട്ടുവെന്നും ദൃസാക്ഷികള്‍ പറയുന്നു.