മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്നും 42 കാരന്റെ മൃതദേഹം കണെ്ടത്തി

single-img
11 August 2014

Sheljaമുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്നു മൃതദേഹം കണെ്ടത്തി. കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് 42-കാരന്റെ മൃതദേഹം കണെ്ടത്തിയത്. ഷെല്‍ജയുടെ ജോലിക്കാരിയുടെ ഭര്‍ത്താവാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.

രാവിലെ എട്ടരയോടെയാണ് വിവരം പോലീസിനെ അറിയിക്കുന്നത്. സംഭവസമയം കുമാരി ഷെല്‍ജ വീട്ടിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. മന്‍മോഹന്‍ സിംഗ് രണ്ടാം മന്ത്രിസഭയിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു കുമാരി ഷെല്‍ജ.