ചൊവ്വാഴ്ച സിപിഐയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് വെഞ്ഞാറമൂട് ശശി

single-img
11 August 2014

Venjaramudu_sasi_08092014സീറ്റിന് കോഴപ്പണം വാങ്ങിയ സംഭവത്തില്‍ നടപടി നേരിടുന്ന സിപിഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു. ഏത് പാര്‍ട്ടിയിലേയ്ക്ക് പോകുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും ശശി വ്യക്തമാക്കി. അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിലേയ്ക്ക് ശശി പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.