റോജര്‍ ഫെഡറര്‍ റോജേഴ്‌സ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു

single-img
11 August 2014

federടൊറന്റോ (കാനഡ): റോജര്‍ ഫെഡറര്‍ റോജേഴ്‌സ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ സ്‌പെയിനിന്റെ ഫെലിന്‍ഷ്യാനോ ലോപ്പസിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഫെഡററുടെ ഫൈനല്‍ പ്രവേശം (6-3, 6-4).

കരിയറിലെ 80-ാം കിരീടത്തിനായി ഫൈനലില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗയെ ഫെഡറര്‍ നേരിടും. ബെള്‍ഗേറിയയുടെ ഏഴാം സീഡ് ഗ്രിഗോര്‍ ദിമിത്രോവിനെ കീഴടക്കിയാണ് സോംഗ കലാശക്കളിക്ക് യോഗ്യതനേടിയത് (6-4, 6-3).

ഫൈനലിലേക്കുള്ള വഴിയില്‍ മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ നോവാക് ദ്യോക്കോവിച്ചിനെയും ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെയും തോല്‍പ്പിച്ചെത്തുന്ന സോംഗ ഫെഡററുടെ കിരീടമോഹത്തിനു മുമ്പില്‍ കനത്ത വെല്ലുവിളിയാവും.