ഐ‌എസ്‌ഐ‌എസ്സ് തീവ്രവാദ സംഘടനയുടെ കാരണക്കാരന്‍ ഒബാമയെന്ന് ഹിലാരി ക്ലിന്റണ്‍

single-img
11 August 2014

Hillary-Clinton-blames-Obama-ന്യൂയോര്‍ക്ക് : ഒബാമയുടെ വികലമായ വിദേശനയങ്ങള്‍ മൂലമാണ് ഇറാഖിലും സിറിയയിലും  ശക്തി പ്രാപിക്കുന്ന ഐ‌എസ്‌ഐ‌എസ് തീവ്രവാദ സംഘടനയുടെ ഉത്ഭവത്തിന് കാരണമായി ഭവിച്ചതെന്ന് മുന്‍ യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. പ്രമുഖ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ്  ഹിലാരി ഒബാമക്കെതിരെ അരോപണമുന്നയിച്ചത്.
സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസാദിനെതിരെയുള്ള വിമതരുടെ പ്രവര്‍ത്തനങ്ങളോട്  ഒബാമ അനുഭാവം പ്രകടിപ്പിച്ചതാണ് ഇസ്ലാമിക് സ്റ്റേറ്റ്  എന്ന തീവ്രവാദസംഘടന ശക്തിപ്രാപിക്കാന്‍ കാരണമായതെന്ന് ഹില്ലാരി ചൂണ്ടിക്കാട്ടി. അസാദിനെതിരെ ഒരു ശക്തമായ പോരാളി സംഘത്തെ രൂപീകരിക്കാന്‍  ഒബാമക്ക് കഴിഞ്ഞില്ലെന്നും  പോരാട്ടം രാജ്യത്തെ ഇസ്ലാമിക പോരാളികള്‍ ഏറ്റെടുക്കുകയാണു ചെയ്തതെന്നും ഹില്ലാരി കുറ്റപ്പെടുത്തി.

ഹിലാരി ക്ലിന്റന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്താണ്   സിറിയന്‍ പ്രസിഡന്റ്നെതിരെ വിപ്ലവം നയിക്കുന്ന വിമതര്‍ക്ക് യുഎസ് ആയുധം നല്‍കാന്‍ തീരുമാനിച്ചത്.