ഇറാക്കില്‍ ആക്രമണവും പ്രഖ്യാപിച്ച് ഒബാമയും കുടുംബവും വളര്‍ത്തുനായ്ക്കളോടൊപ്പം ഒഴിവുകാലം ആഘോഷിക്കാന്‍ പോയി

single-img
11 August 2014

The-Obama-family-dog-Bo-T-006യുഎസ് പ്രസിഡന്റ് സകുടുംബം മസാച്യുസെറ്റ്‌സ് ദ്വീപിലേയ്ക്ക് രണ്ടാഴ്ച ഒഴിവുകാലം ആഘോഷിക്കുവാന്‍ പറക്കുന്നു. രണ്ടാഴ്ചത്തെ വേനല്‍ക്കാല അവധിയ്ക്കാണ് യുഎസ് പ്രസിഡന്റ് ബാരക്ക് ഒബാമ, ഭാര്യ മിഷേല്‍, മക്കളായ മലിയ-ഷാഷ, വളര്‍ത്തു നായകളായ ബൊ-സണ്ണി എന്നിവരടങ്ങുന്ന സംഘം യാത്രതിരിച്ചത്. എന്നാല്‍ ചില ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തേയ്ക്കായി പ്രസിഡന്റ് മടങ്ങിവരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.