മദനിയുടെ ജാമ്യകാലാവധി രണ്ടാഴ്ച കൂടി നീട്ടി

single-img
11 August 2014

madani-case.transfer_അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കര്‍ണാടക സര്‍ക്കാരിന്റെ മറുപടി പരിഗണിച്ചു മാത്രമേ അന്തിമതീരുമാനമെടുക്കുകയുള്ളൂ എന്നും സുപ്രീം കോടതി അറിയിച്ചു. തുടര്‍ചികിത്സയ്ക്കായി ജാമ്യം നീട്ടിനല്കണമെന്ന് മഅദനി ആവശ്യപ്പെട്ടിരുന്നു. സ്വന്തം നിലയ്ക്ക് ചികിത്സ തേടുന്നതിനായി കോടതി അനുവദിച്ച ഒരു മാസത്തെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നീട്ടിനല്കുന്നതിനായി മദനി ഹര്‍ജി നല്കിയത്.