ആദിവാസി യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

single-img
11 August 2014

crimeപാക്കം നരിവയൽ കോളനിക്ക് സമീപം പാതിരി സൗത്ത് ഫോറസ്റ്റിൽ ആദിവാസി യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കാട്ടുനായ്‌ക്ക കോളനിയിലെ ബാലകൃഷ്ണൻ ബിന്ദു ദമ്പതികളുടെ മകൾ അംബികയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. കാൽമുട്ടുകൾ പുറത്തുകാണുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അംബികയെ കഴിഞ്ഞ ഞായറാഴ്‌ച മുതൽ കാണാനില്ലെന്ന് അമ്മ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു.