ബ്ലാക്‌മെയിലിംഗ് കേസിലെ പ്രതി റുക്‌സാനയ്‌ക്കെതിരേ ഡിസിപിക്ക് ഊമക്കത്ത്

single-img
11 August 2014

blackmail-caseവാര്‍ത്താപ്രാധാന്യം നേടിയ കൊച്ചി ബ്ലാക്‌മെയിലിംഗ് കേസിലെ പ്രതി റുക്‌സാനയ്‌ക്കെതിരേ, കേസ് അന്വേഷിക്കുന്ന ഡിസിപി നിശാന്തിനിക്ക് ഊമക്കത്ത്. റുക്‌സാനയുടെ ബന്ധുക്കളുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. റുക്‌സാനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

റുക്‌സാന പലരെയും കബളപ്പിച്ച് സാമ്പത്തികലാഭമുണ്ടാക്കിയിരുന്നതായും റുക്‌സാനയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു. ഒരാഴ്ച മുമ്പാണ് കത്ത് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രവര്‍ത്തകരടക്കം പലരെയും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.