വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യയ്‌ക്കു ലഭിച്ചു

single-img
11 August 2014

download (32)വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച 24,000 ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യയ്‌ക്കു ലഭിച്ചു. വിവിധ വിദേശരാജ്യങ്ങളില്‍നിന്നാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്ന കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട ഇത്രയും വിവരങ്ങള്‍ ലഭിച്ചത്‌.

 
ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപം കണ്ടെത്താന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ്‌ പന്ത്രണ്ട്‌ രാജ്യങ്ങള്‍ വിവരങ്ങള്‍ കൈമാറിയത്‌. ചെറുതും വലുതുമായ 24,085 ഇടപാടുകള്‍ സംബന്ധിച്ച വിവരമാണു ലഭിച്ചത്‌. ന്യൂസിലന്‍ഡ്‌, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, സ്വീഡന്‍, ഡെന്‍മാര്‍ക്ക്‌ എന്നീ രാജ്യങ്ങളില്‍നിന്നാണു കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടുള്ളത്‌.