ആറന്മുള വിമാനത്താവള പ്രശ്നത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു

single-img
10 August 2014

images (5)ആറന്മുള വിമാനത്താവള പ്രശ്നത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച നടൻ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താൻ പ്രയോഗിച്ച വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വിമർശിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല എന്നും വേണ്ടത്ര വിവരങ്ങൾ ശേഖരിക്കാതെ പദ്ധതി നടപ്പാക്കുന്നതിനെയാണ് വിമർശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

 

താൻ ഖേദപ്രകടനം നടത്തണെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ ആവശ്യപ്പെട്ടതായി അറിഞ്ഞു. നാളെ,​ രമേശ് ചെന്നിത്തലയോ,​ ആര്യാടൻ മുഹമ്മദോ പോലുള്ളവർ സുരേഷ് ഗോപി മാപ്പ് പറയണം എന്ന് ആവശ്യപ്പെടരുതെന്ന ആഗ്രഹമുള്ളതിനാലാണ് ഇപ്പോൾ ഖേദം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

നേരത്തെ ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത് എന്നും മുഖ്യമന്ത്രിക്ക് വിവരമില്ളെങ്കിൽ ആ വിവരക്കേട് ജനങ്ങളോട് പറയരുത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു . വായിച്ച് വിവരം വച്ചില്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിച്ചിട്ട് വേണം ഇത്തരം കാര്യങ്ങൾ പറയണം എന്ന് ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.