ഉത്തര്‍പ്രദേശില്‍ 18-കാരിയെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു

single-img
10 August 2014

253086-rape3ഉത്തര്‍പ്രദേശില്‍ 18-കാരിയെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി മൂന്നുദിവസം ബലാത്സംഗംചെയ്തു. മീററ്റ് ജില്ലയിലെ പരീക്ഷിത്ഗഡിലാണ് സംഭവം. സഹോദരനൊപ്പം പോവുമ്പോള്‍ ആയിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

 
ലോഹിയ നഗറിലെ ആളൊഴിഞ്ഞ വസതിയില്‍ കൊണ്ടുപോയ പെണ്‍കുട്ടിയെ മൂന്നുദിവസമായി ഇവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

 
പ്രതികളിലൊരാളുടെ മൊബൈലില്‍നിന്ന് വീട്ടിലേക്ക് വിളിച്ച് പെണ്‍കുട്ടിതന്നെയാണ് വിവരം വീട്ടില്‍ അറിയിച്ചത്.പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. മറ്റൊരാൾക്ക് വേണ്ടി ഉള്ള അന്വേഷണം ശക്തമാക്കി.