അവിവാഹിതരായ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും മുസാഫര്‍നഗറിലെ ഗ്രാമസഭയുടെ വിലക്ക്

single-img
10 August 2014

download (29)അവിവാഹിതരായ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും മുസാഫര്‍നഗറിലെ ഗ്രാമസഭയുടെ വിലക്ക്. പെണ്‍കുട്ടികള്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതിന് പിന്നില്‍ ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും അടക്കമുള്ളവയാണെന്ന് ഗ്രാമസഭ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

 
ജീന്‍സ് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം ആണ്‍കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നു. പല കുറ്റകൃത്യങ്ങളും ഇതുമൂലം ഉണ്ടാകാനിടയുണ്ടെന്നും ഗ്രാമസഭ വിലയിരുത്തി. വിവാഹ ചടങ്ങുകളില്‍ പാട്ടും നൃത്തവും അടക്കമുള്ളവ നടത്തുന്നതിനും നിയന്ത്രണം വേണമെന്നും ഗ്രാമസഭ തീരുമാനിച്ചു.