ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റ്‌:ഇന്ത്യയ്ക്ക് ദയനീയ തോൽവി

single-img
10 August 2014

England's Cook and Anderson leave the field after England won the fourth cricket test match against India at Old Trafford cricket ground in Manchesterഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. മൂന്നാം ദിവസം ഒരു ഇന്നിംഗ്സിന്രെയും 54 റൺസിന്റെയും വിജയമാണ് ഇംഗ്ളണ്ടിന് അവരുടെ ബൗളർമാർ നൽകിയത് . രണ്ടാംദിനത്തിൽ മഴമൂലം 237/6 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് നിറുത്തിവയ്ക്കേണ്ടിവന്ന ഇംഗ്ളണ്ട് ശനിയാഴ്ച ബാറ്റിംഗ് പുനരാരംഭിച്ച് 367 ൽ പുറത്തായി.

 
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യൻ ബാറ്റ്മാൻമാർ ഇംഗ്ളണ്ട് ബൗളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് ഒന്നാം ഇന്നിംസിലെ പോലെ കാണാനായത്. 46 റൺസെടുത്ത രവിചന്ദ്ര അശ്വിന് മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞത് . അതേസമയം അഞ്ച് ഇന്ത്യൻ ബാറ്റസ്മാൻമാർ രണ്ടക്കം കടക്കാൻ ആയില്ല . 161 റൺസിനാണ് ഇന്ത്യ തകർന്നടിഞ്ഞത്.

 
ഇതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 54 റൺസിനും വിജയിച്ചു .152 റൺസാണ് ഇന്ത്യ ആദ്യ ഇന്നിംഗിൽ നേടിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ളണ്ട് മുന്നിലെത്തി.