സി.പി.ഐ.എം ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസ് അടുത്ത വർഷം വിശാഖപട്ടണത്ത് നടക്കും

single-img
10 August 2014

download (28)സി.പി.ഐ.എം ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസ് അടുത്ത വർഷം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കും. ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം അറിയിച്ചത്.

 

 

ഒക്ടോബർ ആദ്യ വാരം മുതൽ പാർട്ടി സമ്മേളനങ്ങൾ നടത്തും. സംസ്ഥാന സമ്മേളനങ്ങള്‍ മാർച്ച് ആദ്യവാരത്തോടെ പൂർത്തിയാവും. സെക്രട്ടറിമാര്‍ക്ക്‌ മൂന്നുതവണയെന്ന നിബന്ധന കർശനമായി നടപ്പാക്കും. കേരളത്തിൽ പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സമ്മേളന സമയത്താവും നടക്കുക.