കുട്ടവഞ്ചിയില്‍ യാത്രെചയ്യാന്‍ ഇനി ഹൊഗനക്കലില്‍ പോകേണ്ട; നമ്മുടെ കോന്നി കല്ലാറില്‍ ഇനിമുതല്‍ കുട്ടവഞ്ചിയാത്രയും

single-img
9 August 2014

kotta-vanchi-4-sale-1170996542-1405966381തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൊഗനക്കലില്‍ കാവേരി നദിയിലൂടെയുള്ള സാഹസിക കുട്ടവഞ്ചിയാത്ര ഇനി കോന്നിയിലും. തണ്ണിത്തോട് പെരുവാലി കല്ലാറില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണു കുട്ടവഞ്ചികള്‍ കല്ലാര്‍ നദിയിലെ സാഹസിക യാത്രയ്ക്ക് എത്തിച്ചത്. വനമേഖലയിലെ അടവി വിനോദസഞ്ചാര പദ്ധതിയിലാണു കുട്ടവഞ്ചി യാത്രയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കല്ലാറിലെ മുണേ്ടാംമൂഴി മുതല്‍ ഇരട്ടയാര്‍വരെ ആറു കിലോമീറ്റര്‍ ദൂരത്തിലാണ് കുട്ടവഞ്ചി തുഴച്ചില്‍. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അടൂര്‍ പ്രകാശ്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, കോന്നി ഡിഎഫ്ഒ ടി. പ്രദീപ് കുമാര്‍ എന്നിവര്‍ പദ്ധതിക്കു തുടക്കംകുറിച്ച് വഞ്ചിയില്‍ യാത്ര ചെയ്തു.

തുടക്കത്തില്‍ ആറു വഞ്ചികളാണു പദ്ധതിക്കുവേണ്ടി എത്തിച്ചിരിക്കുന്നതെങ്കിലും നാലെണ്ണംകൂടി ഉടനെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വഞ്ചിയില്‍ അഞ്ചുപേര്‍ക്കിരിക്കാം. ഒരാളില്‍ നിന്നും 175 മുതല്‍ 200 രൂപവരെയാണ് വഞ്ചിയാത്രയ്ക്കു ടിക്കറ്റു നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അടുത്തയാഴ്ചയോടുകൂടി സംവിധാനം രപവര്‍ത്തന സജ്ജമാകുമെന്നും അധികാരികള്‍ അറിയിച്ചു.

ഈ വരുന്ന നവംബറോടെ 50 വഞ്ചികള്‍ എത്തിച്ച് സംവിധാനം വിപുലീകരിക്കും. കുട്ടവഞ്ചി തുഴയുന്നതിനായി പരിശീലനം ലഭിച്ച വനസംരക്ഷണസമിതി പ്രവര്‍ത്തകരെയാണ് വനംവകുപ്പ് നിയമിച്ചിട്ടുള്ളത്.