വരുമാനത്തിന്റെ കണക്കിലും താജ്മഹൽ ഒന്നാമത്

single-img
9 August 2014

touristഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകൾ ഇന്നലെ രാജ്യസഭയിൽ അവതരിപ്പിച്ചു.  ഇന്ത്യയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് താജ്മഹലിൽ നിന്നുമാണ്, ഏതാണ്ട് 21.84 കോടി രൂപയാണ് പ്രവേശന പാസിലൂടെ കേന്ദ്രത്തിന് ലഭിക്കുന്നത്. ഇത് കൂടാതെ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നതും താജ് മഹലിൽ തന്നെ. 10.22 കോടി രൂപ വരുമാനമുള്ള ആഗ്രാ കോട്ടയ്ക്കാണ് തജ്മഹലിന് തൊട്ട് താഴെയുള്ള സ്ഥാനമെന്ന് ടൂറിസം മന്ത്രി ശ്രീപദ് യസ്സോ നായിക് രാജ്യസഭയിൽ അറിയിച്ചു.

മൂന്നാം സ്ഥാനത്തുള്ള ഖുത്തബ് മീനാറിൽ നിന്നും 10.16 കോടി രൂപയുടെ വരുമാനമുണ്ട്. ഹുമയൂണിന്റെ ശവകുടീരവും (7.12 കോടി ) ചെങ്കോട്ടയും (6.15 കോടി)യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്.

ഡെൽഹിയിലുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നു 49.36 കോടി പിരിഞ്ഞു കിട്ടുന്നുണ്ടെന്ന് അദ്ദേഹം രാജ്യസഭയിൽ അറിയിച്ചു. ഡെൽഹിക്ക് ശേഷം ഏറ്റവും കൂടുതൽ പിരിഞ്ഞ് കിട്ടുന്ന വിനോദ സഞ്ചാര കേന്ദ്രം ഫത്തേപൂർ സിക്രിയാണ്(5.62 കോടി). കൂടാതെ അജന്താ എല്ലോറാ ഗുഹകളിൽ നിന്നും 3.06 കോടി വരുമാനവും കിട്ടുന്നുണ്ട്.

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ചെന്നൈയിൽ നിന്നുമാണ്2.72 കോടി. കർണാടകയിൽ നിന്നും 1.57 കോടിയും ഹൈദ്രാബാദിലെ ചാർമിനാറിൽ നിന്നും 84.76 ലക്ഷം പിരിഞ്ഞ് കിട്ടുന്നുണ്ട്.