കരള്‍ മാറ്റിവെയ്പ്പിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന സ്വാതി കൃഷ്ണ എംജി സെനറ്റ് അംഗം

single-img
9 August 2014

SWATHY_KRISHNA_1451900eകരള്‍ മാറ്റിവയ്ക്കല്‍ ശസ്ര്തക്രിയയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്ന സ്വാതികൃഷ്ണയ്ക്ക് ഇത് രണ്ടാം ജയം. തേവര എസ്എച്ച് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സ്വാതി എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. കെഎസ്‌യു പാനലില്‍ മത്സരിച്ചാണ് സ്വാതിയുടെ ജയം. സ്വാതികൃഷ്ണ ഉള്‍പ്പെടെ നാലു സീറ്റ് കെഎസ്‌യു നേടി.

2012 ജൂലൈ 13 നായിരുന്നു കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്വാതിയുടെ കരള്‍മാറ്റി വയ്ക്കല്‍ ശസ്ര്തക്രിയ നടത്തിയത്. കടുത്ത മഞ്ഞപ്പിത്തം ബാധിച്ചതു മൂലമാണു പിറവം വട്ടപ്പാറ മങ്കടമൂഴില്‍ ക്യഷ്ണന്‍കുട്ടിയുടേയും രാജിയുടേയും മകളായ സ്വാതി കരള്‍ മാറ്റശസ്തക്രിയയ്ക്കു വിധേയയായത്. ചെറിയമ്മ റെയ്‌നിയുടെ കരളാണ് സ്വാതിക്കു വച്ചുപിടിപ്പിച്ചത്.