തന്നെ ബോളീവുഡിലെ രാജാവായി മാനിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ഷാരുഖ് ഖാൻ

single-img
9 August 2014

srkതന്നെ ബോളീവുഡിലെ രാജാവായി മാനിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ഷാരുഖ് ഖാൻ. സല്മാൻ, ഷാരുഖിനെ ബോളീവുഡിലെ കിങ്ങെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോൾ ആണ് ഷാരുഖിന്റെ മറുപടി. തന്നെ ബോളീവുഡിലെ ബാദ്ഷായായി കാണുന്ന ലോകത്തിലെ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തങ്ങൾ രണ്ട് പേരും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നാതായും. കഠിന പ്രയത്നത്തിലൂടെയാണ് തങ്ങൾ ഉയരങ്ങളിൽ എത്തിയതെന്നും. തങ്ങളാരേയും ഇതുവരെ അവമതിച്ചിട്ടില്ല. തങ്ങളുടെ അടുത്തചിത്രം നല്ലരീതിയിൽ വിജയിക്കുമെന്ന് വിശ്വസിക്കുന്നതായും. സല്മാന്റെ പേരുപറയാതെ ഷാരുഖ് ഖാൻ അഭിപ്രായപ്പെട്ടു. തന്റെ അടുത്ത ചിത്രം ‘ഹാപ്പി ന്യൂ ഇയർ’ ദീപാവലിക്ക് പുറത്തിറങ്ങുമെന്നും എല്ലാവരും പിന്തുണ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.