വിക്റ്റോറിയ രാജ്ഞിയുടെ പ്രതിമ തകർക്കാൻ ശ്രമം, രണ്ട് പേർ അറസ്റ്റിൽ

single-img
9 August 2014

victoria-storyവിക്റ്റോറിയ രാജ്ഞിയുടെ പ്രതിമ തകർക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മധുരയിലുള്ള സർക്കാർ മ്യൂസിയത്തിലെ രാജ്ഞിയുടെ പ്രതിമയാണ് തകർക്കാൻ ശ്രമിച്ചത്. അരുൺ ത്യാഗിയും റിങ്കുവുമാണ് പ്രതികൾ. തങ്ങൾ പ്രവർത്തിക്കുന്ന സംഘടനക്ക് വേണ്ടിയാണ് രജ്ഞിയുടെ പ്രതിമ തകർക്കാൻ ശ്രമിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. മഹാ നായക് സ്മൃതിമഞ്ച് എന്ന സംഘടനയുമായി ഇവർക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.

യുവാക്കൾ പ്രതിമയുടെ നേരെ ചുറ്റിക വലിച്ചെറിഞ്ഞു കൊണ്ട് പാഞ്ഞടുത്തപ്പോൾ മ്യൂസിയം ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. മുന്ന് പേർ ഉണ്ടായിരുന്നതിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് വിക്റ്റോറിയ രാജ്ഞിയുടെ പ്രതിമയുടെ സുരക്ഷ സജ്ജീകരണം വർദ്ധിപ്പിച്ചിട്ടുണ്ട്.