പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന്: പി.രാമചന്ദ്രന്‍ നായര്‍

single-img
9 August 2014

download (22)പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന് സി.പി. ഐ. നേതാവ് പി.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സാമ്പത്തിക ക്രമക്കേടാണ് തന്റെ പേരില്‍ ആരോപിക്കുന്നതെങ്കില്‍ അതിനെതിരെ താന്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 
എന്റെ പേരില്‍ മറ്റ് എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും സാമ്പത്തിക ക്രമക്കേട് ആരോപിക്കാന്‍ കഴിയില്ല എന്നും എം.എന്‍. ഗോവിന്ദന്‍ നായരുടെയും പി.കെ.വാസുദേവന്‍ നായരുടെയും പന്ന്യന്‍ രവീന്ദ്രന്റെയും മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍ എന്നും രാമചന്ദ്രന്‍ നായർ പറഞ്ഞു . സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ രാമചന്ദ്രന്‍ നായരെ ജില്ലാ കൗണ്‍സിലിലേയ്ക്കാണ് തരംതാഴ്ത്തിയത്.