കേജരിവാളിനും അനുയായികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു

single-img
9 August 2014

Kejariwalഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും മറ്റു നാലു പേര്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹി നോര്‍ത്ത് ബ്ലോക്കില്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള കേസിലാണു കോടതി ജാമ്യം അനുവദിച്ചത്. ഓരോരുത്തര്‍ക്കും 5000 രൂപ വീതമുള്ള ആള്‍ജാമ്യത്തിലാണു ജാമ്യം. കേസ് ഒക്‌ടോബര്‍ 28ലേക്കു മാറ്റി.