വിദേശയാത്ര നടത്തിയത് എല്ലാ അനുമതിയോടും കൂടി; ചീഫ്‌സെക്രട്ടറി കള്ളപ്രചരണം നടത്തുന്നു: ഡിജിപി

single-img
9 August 2014

K.S-Balasubramaniam-DGPഎല്ലാ അനുമതിയും ലഭിച്ച ശേഷമാണ് താന്‍ വിദേശയാത്ര നടത്തിയതതെന്ന് ഡിജിപി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യം വിഷയത്തില്‍ തന്റെ ഭാഗം വിശദീകരിച്ച് കത്ത് നല്‍കി. ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ കള്ളപ്രചാരണം നടത്തുകയാണെന്നും ഡിജിപി പറയുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഡിജിപി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.