മന്ത്രവാദത്തിനിടെ മറ്റൊരു ദുരന്തം കൂടി; പൊന്നാനിയിൽ ഗര്‍ഭിണി മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടു

single-img
9 August 2014

manthravadamപൊന്നാനി: പൊന്നാനിയിൽ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചു. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹര്‍സാനയാണ് മരിച്ചത്. ഇവർ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. യുവതിയുടെ അമ്മാവന്റെ പരാതിയിൻ മേൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സമാന രീതിയിൽ കഴിഞ്ഞ മാസം  മന്ത്രവാദത്തിനിടയില്‍ കരുനാഗപ്പള്ളി തഴവ സ്വദേശിനിയായ ഹസീന (26) കൊല്ലപ്പെട്ടിരിന്നു. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് മന്ത്രവാദിയെ വിളിച്ചുവരുത്തി ചികിത്സിക്കുകയായിരുന്നു. ആ സംഭവത്തില്‍ മന്ത്രവാദിയായ സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.