സി.പി.ഐ.യില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അച്ചടക്ക നടപടികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് ഡോ. ബെന്നറ്റ് എബ്രഹാം

single-img
9 August 2014

download (24)സി.പി.ഐ.യില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അച്ചടക്ക നടപടികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് ഡോ. ബെന്നറ്റ് എബ്രഹാം.

 

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുവരെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയുമായി യാതൊരു പരിചയവുമില്ലെന്നും ബെന്നറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

 

പാര്‍ട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സഭാ നേതൃത്വവും എന്നെ നിര്‍ബന്ധിച്ചിരുന്നു ബെന്നറ്റ് പറയുന്നു .
പാര്‍ട്ടിയില്‍ ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ മത്സരിക്കില്ലായിരുന്നു എന്നും ഞാന്‍ സ്ഥാനാര്‍ഥിയായതു കാരണം പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടായതില്‍ വിഷമമുണ്ട് എന്നും അദ്ദേഹം പറഞ്ഞു .