ബെനറ്റ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കിയതിൽ വീഴ്ച വന്നുവെന്ന്: പന്ന്യൻ രവീന്ദ്രൻ

single-img
9 August 2014

download (20)തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കിയതിൽ വീഴ്ച വന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ . അതിന്റെ പേരിലാണ് സി.ദിവാകരനും പി.രാമചന്ദ്രൻ നായർക്കുമെതിരെ നടപടി എടുത്തതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .

 

പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിക്കുന്നവർ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടി എടുക്കാൻ ആർജ്ജവം കാണിക്കുന്ന പാർട്ടിയാണ് സി.പി.ഐയെന്നും പന്ന്യൻ പറഞ്ഞു.

 

സി.ദിവാകരനെ സംസ്ഥാന എക്സിക്യൂട്ടിവീൽ നിന്ന് തരംതാഴ്ത്തി. പി.രാമചന്ദ്രൻ നായരെ ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി. തിരഞ്ഞെടുക്കപ്പെട്ടവരെ മാറ്റാൻ അതാത് കമ്മിറ്റികൾക്ക് മാത്രമെ കഴിയുകയുള്ളൂ. നടപടി എടുത്ത കാര്യം ദേശീയ എക്സിക്യൂട്ടീവിനെ അറിയിക്കും. കൂടുതൽ നടപടി വേണമോയെന്ന കാര്യം അവർ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

 
മൂന്നു നേതാക്കൾക്കെതിരെ നടപടി എടുത്തു എന്ന് കരുതി അവർ മാത്രമല്ല തെറ്റുകാർ എന്നും ജില്ലാ കമ്മിറ്റിയിൽ ഉള്ളവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.