കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് മൂടാന്‍ മലയാളം ന്യൂസ്‌പേപ്പര്‍

single-img
9 August 2014

111123

ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്നും ഷാര്‍ജയില്‍ പറന്നിറങ്ങിയ എയര്‍ഇന്ത്യ വിമാനം എക്കോ ഫ്രണ്ട്‌ലിയായിരുന്നു. ആധുനിക സജ്ജീകരണങ്ങളും മറ്റും ഒഴിവാക്കി സാധാ ന്യുസ്‌പേപ്പര്‍ കൊണ്ട് മുന്‍വശത്തെ ഗ്ലാസ് മറച്ച നിലയിലാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്തത്.

പല കാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന വിമാന സര്‍വ്വീസാണ് ഇന്ത്യയുടെ സ്വന്തം എയര്‍ ഇന്ത്യ. പറഞ്ഞ സമയത്ത് എത്താതെയും കൊച്ചിയിലിറങ്ങേണ്ടവരെ തിരുവനന്തപുരത്ത് ഇറക്കിയുമൊക്കെ എയര്‍ഇന്ത്യ സസ്‌പെന്‍സ് കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള മറ്റൊരു സസ്‌പെന്‍സായിരുന്നുവെന്നു തോന്നുന്നു ഈ ന്യൂസ്‌പേപ്പര്‍ വിന്‍ഡോ. അതോ കോക്ക്പിറ്റിലിരുന്ന് മലയാളമറിയാവുന്ന ആരെങ്കിലും പത്രംവായിച്ചതാണോ എന്നും അറിയില്ല.

ഷാര്‍ജയില്‍ നിന്നും നൗഷാദ് മംഗലത്തോപ്പ് അയച്ചുതന്ന ചിത്രങ്ങള്‍.

Aeroplanere