കെ.എം. മാണിക്ക് ബി.ജെ.പിയിലേക്ക് സ്വാഗതം: ജന്മഭൂമി

single-img
9 August 2014

km mani 3_0_1_0_0കേരള കോണ്‍ഗ്രസ്-എം അധ്യക്ഷന്‍ കെ.എം. മാണിക്ക് ബിജെപിയിലേക്ക് ക്ഷണം. പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയാണ് മാണിയെ ക്ഷണിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചത്. ബി.ജെ.പി മുന്നണി വഴി നേര്‍വഴിയിലൂടെ സഞ്ചരിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ ഇന്നത്തെ ഭാരതരാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം. മാണി എന്ന കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയരാഷ്ട്രീയം ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കുമെന്നാണ് കെ. കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

എന്നാല്‍ ബിജെപിയുടെ ക്ഷണം സ്‌നേഹപൂര്‍വം നിരസിക്കുന്നതായി കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു പ്രതികരിച്ചു.