നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഫാര്‍മസ്സികളെ നീക്കം ചെയ്യാന്‍ ഗൂഗില്‍ 25 കോടി ഡോളര്‍ മുടക്കുന്നു.

single-img
9 August 2014

googleസെന്‍ ഫ്രാന്‍സിസ്ക്കോ : നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഫാര്‍മസ്സികളെ നീക്കം ചെയ്യാനായി അടുത്ത 5 വര്‍ഷങ്ങളിലായി 25 കോടി ഡോളര്‍ മുടക്കുന്നതായി യു.എസ് ഇന്റെര്‍നെറ്റ് ഭീമനായ ഗൂഗില്‍ അറിയിച്ചു . നിയമവിരുദ്ധമായി പല വിദേശ ഓണ്‍ലൈന്‍ ഫാര്‍മസ്സികള്‍ ഗൂഗിളിന്റെ പരസ്യശൃംഖല ഉപയോഗിക്കുന്നത് തടയുന്നതിന്റെ ആദ്യഭാഗമായാണ് കമ്പനിയുടെ നടപടി . കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ പുതിയ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം മാത്രമെ സൈറ്റില്‍ പരസ്യം ചെയ്യാന്‍ പാടുള്ളൂ എന്നും ,ഇതിനായുള്ള പുതിയ നടപടി തങ്ങളുടെ ഓഡിറ്റ് സമിതി ഉടന്‍ തന്നെ രൂപികരിക്കുന്നതാണെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു.

2011 ല്‍ ക്യാനഡയിലെ ഒരു ഓണ്‍ലൈന്‍ ഫാര്‍മസ്സിയുടെ പരസ്യം ഗൂഗിളില്‍ സര്‍ക്കാര്‍ വിരുദ്ധമായി വന്നതുമായുള്ള പരാതിയെ തൂടര്‍ന്ന് ഗൂഗിള്‍ യു.എസ്. സര്‍ക്കരിന് 50 കോടി ഡോളര്‍ പിഴയടക്കേണ്ടിവന്നിരുന്നു.