ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആളില്ലാത്ത അന്തർവാഹിനിയുമായി ജപ്പാൻ

single-img
9 August 2014

uuvടോക്കിയോ: ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യാത്രക്കാരില്ലാത്ത അന്തർവാഹിനി നിർമ്മിക്കുന്നതായി ജപ്പാൻ പ്രതിരോധവകുപ്പ് അറിയിച്ചു. പരിസ്ഥിതിക്ക് അനുയോജ്യമായി രീതിയിലായിരിക്കും ഈ അന്തർവാഹിനിയുടെ രൂപകല്പന.  10 മീറ്റർ വരെ നീളമുള്ള അന്താർവാഹിനിക്ക് ഒറ്റ പ്രാവശ്യത്തെ ചാർജിൽ ഒരു മാസം വരെ സഞ്ചരിക്കാൻ സാധിക്കും.

ഏതാണ്ട് 2.5 കോടി ഡോളർ ചിലവാക്കി അഞ്ചു വർഷം കൊണ്ടായിരിക്കും ഈ ഉപകരണത്തിനുള്ള ബറ്ററി ഉണ്ടാക്കുക. അന്തർവാഹിനിയെ നിർമ്മിച്ചിരിക്കുന്നത് പ്രതിരോധ ആവശ്യങ്ങൾക്ക് വേണ്ടിയല്ല. മറിച്ച് ഇതിനെ നിരീഷണത്തിനാണ് ഉപയോഗിക്കുക.