2023 ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ മാത്രമായി നടത്തുമെന്ന് എന്‍ ‍. ശ്രീനിവാസന്‍

single-img
9 August 2014

ICC-cupന്യൂഡല്‍ഹി :  2023 ലെ  ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ മാത്രമായി നടത്തുമെന്ന് ഐ.സി.സി ചെയര്‍മാനായ എന്‍.ശ്രീനിവാസന്‍ അറിയിച്ചു. ഇതിനു പുറമേ 2016 ലെ ട്വെന്റി-ട്വെന്റി ലോകകപ്പും 2021 ചാമ്പിയന്‍സ് ട്രോഫിയും ഇന്ത്യയില്‍ മാത്രമായി നടത്തിമെന്നും ചെയര്‍മാന്‍ പറഞ്ഞു . ശനിയാഴ്ച്ച ഡെല്‍ഹിയില്‍ വച്ചു നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നേരത്തെ 1996 , 2011 വര്‍ഷങ്ങളിലെ ലോകകപ്പ് ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളീലായാണ് നടത്തിയത്. ഇതില്‍ 2011 ലോകകപ്പിലെ  ജേതാവാകാനും ഇന്ത്യക്കു കഴിഞ്ഞു.