രണ്ടാം ദിനത്തിൽ മഴ ഇന്ത്യയെ രക്ഷിച്ചു; ഇംഗ്ലണ്ടിന് ലീഡ്

single-img
9 August 2014

joe rootമാഞ്ചസ്റ്റര്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴ ഇന്ത്യയുടെ രക്ഷക്കെത്തിയെങ്കിലും ആതിഥേയരായ ഇംഗ്ലണ്ട് 85 റണ്‍സ് ലീഡുനേടി. ഒടുവിൽ കളി നിർത്തുമ്പോള്‍ ഇംഗ്ലണ്ട് ആറുവിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിട്ടുണ്ട്.

ജോ റൂട്ടും (48) ജോസ് ബട്‌ലറു(22)മാണ് പുറത്താവാതെ നില്ക്കുന്നത്. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 152 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍കുമാറും വരുണ്‍ ആറോണും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞെങ്കിലും പോരാട്ടവീര്യം ചോരാതെ ബൗളര്‍മാര്‍ പന്തെറിഞ്ഞതാണ് രണ്ടാംദിനം തുടക്കത്തില്‍ ഇന്ത്യക്ക് ആശ്വാസമേകിയത്. മൂന്നിന് 113 എന്നനിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. മൂന്നിന് 136 റണ്‍സെടുത്തുനില്‌ക്കെ ക്രിസ് ജോര്‍ഡനെ (13) ടീം ടോട്ടലില്‍ നാലു റണ്‍സുകൂടി ചേര്‍ക്കുമ്പോഴേക്കും അപകടകാരിയായ ഇയാന്‍ ബെല്ലും (58) മടങ്ങി. ഇംഗ്ലണ്ട് 5ന് 140.

ഉച്ച ഭക്ഷണത്തിന് പിരിയുംമുമ്പേ അലിയെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ആരോണിന്‍െറ പന്തില്‍ വിക്കറ്റ് തെറിച്ചായിരുന്നു അലിയുടെ (22) മടക്കം. ആറിന് 170 എന്ന നിലയിലായി. തുടർന്ന് റൂട്ട്-ബട്‌ലര്‍ സഖ്യം ഇംഗ്ലണ്ടിനായി ചേര്‍ത്തത് 67 റണ്‍സാണ്. തുടർന്ന് മഴയെത്തി കളി അവസാനിപ്പിക്കുകയായിരുന്നു.

സ്കോര്‍ ബോര്‍ഡ്
ഇന്ത്യ; ഒന്നാം
ഇന്നിങ്സ് 152
ഇംഗ്ളണ്ട്: കുക്ക് സി പങ്കജ് ബി ആരോണ്‍ 17,റോബ്സന്‍ ബി ഭുവനേശ്വര്‍ 6, ബാലന്‍സ് എല്‍.ബി.ഡബ്ള്യു ബി ആരോണ്‍ 37, ഇയാന്‍ ബെല്‍ സി ധോണി ബി ഭുവനേശ്വര്‍ 58, ജോര്‍ഡന്‍ സി ആരോണ്‍ ബി ഭുവനേശ്വര്‍ 13, റൂട്ട് നോട്ടൗട്ട് 48, മൊഈന്‍ അലി ബി ആരോണ്‍ 13, ബട്ലര്‍ നോട്ടൗട്ട് 22 എക്സ്ട്രാസ് 23.ആകെ ആറ് വിക്കറ്റിന് 237. വിക്കറ്റ് വീഴ്ച: 1-21-,2-36, 3-113, 4-136, 5-140 6-170.

ബൗളിങ്
ഭുവനേശ്വര്‍  18-6-47-3, പങ്കജ് സിങ് 17-2-79-0, ആരോണ്‍ 16-2-48-3, അശ്വിന്‍ 13-1-28-0, ജദേജ 7-0-21-0