സ്ത്രീപീഡനങ്ങള്‍ തടയാന്‍ ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ക്ക് ജീന്‍സിടാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും വിലക്ക്

single-img
9 August 2014

khap-panchayat-rnaലക്നൗ : സ്ത്രീപീഡനങ്ങള്‍  തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പഞ്ചായത്തില്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് ജീന്‍സിടാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും വിലക്കേര്‍പ്പെടുത്തി.  ഉത്തര്‍പ്രദേശിലെ ജാദ്വാദ് ഗ്രാമത്തിലെ കാപ് പഞ്ചായത്താണ് സ്ത്രീപീഡനം ഒഴിവാക്കാനായി  പുതിയ തീരുമാനം കൈക്കൊള്ളുന്നത് . സ്ത്രീകളുടെ പരിഷ്കൃതമായ വസ്ത്ര ധാരണവും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും മൂലമാണ് അവര്‍ പീഡിപ്പിക്കപ്പെടുന്നതെന്നാണ് പഞ്ചായത്തിന്റെ കണ്ടെത്തല്‍ . പഞ്ചായത്തു തലവനായ അശോക് കുമാറാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച ഇക്കാ‍ര്യം അറിയിച്ചത്.

ഉത്തര്‍പ്രദേശിലും ഹരിയാനയിലും സ്ത്രീപീഡനങ്ങള്‍ തടയാന്‍ നേരത്തേയും ഇതുപോലുള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.