ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇസ്രായേല്‍ ചാരനെന്ന് വിക്കിലിക്‌സ്; രേഖകള്‍ പുറത്ത്

single-img
8 August 2014

S097ഐക്യരാഷ്ട്ര സഭയില്‍ ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നയാളാണ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്ന് തെളിയിക്കുന്ന രഹസ്യ അമേരിക്കന്‍ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ഗസ്സയിലെ യു.എന്‍ സ്ഥാപനങ്ങള്‍ക്കു നേരെ 2008ലും 2009ലുമായുണ്ടായ ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച അന്വേഷണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഒളിപ്പിക്കാന്‍ ബാന്‍ കി മൂണ്‍ പ്രവര്‍ത്തിച്ചുവെന്ന് വെളിപ്പെടുത്തുന്ന രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രായേലിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിന്മേല്‍ നടപടി ഉണ്ടാകില്ലെന്ന് മൂണ്‍ അമേരിക്കക്ക് ഉറപ്പുനല്‍കുകയായിരുന്നുവെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

ഗാസയിലെ യു.എന്‍ സ്ഥാപനങ്ങള്‍ക്കു നേരെ 2008 ഡിംസബര്‍ 27നും 2009 ജനുവരി 19നുമിടയില്‍ ഇസ്രായേല്‍ സൈന്യം അറിഞ്ഞുകൊണ്ട് ആക്രമണം നടത്തിയെന്നും യു.എന്‍ വസ്തുക്കളെയും വ്യക്തികളെയും സംരക്ഷിക്കാന്‍ ഒരുനിലക്കും ശ്രമിച്ചില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് യു.എന്‍ അന്വേഷണ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിക്കിലിക്‌സ് പുറത്തുവിട്ട രേഖ വായിക്കാം

റിപ്പോര്‍ട്ട് പൂഴ്ത്താമെന്ന് ബാന്‍ കി മൂണ്‍ സുരക്ഷാ കൗണ്‍സിലിലെ യു.എസ് അംബാസഡര്‍ കോണ്ടലീസ റൈസിന് ഉറപ്പു നല്‍കുന്നത് വിക്കിലീക്‌സ് പുറത്തുവിട്ട മറ്റൊരു രേഖയിലാണ്. കൗണ്‍സിലിന്റെ ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് മുന്നോട്ടുവെച്ചതെന്നും അവ ചര്‍ച്ചയ്‌ക്കെടുക്കരുതെന്നും കാണിച്ച് സുരക്ഷാ കൗണ്‍സിലിന് കവറിംഗ് ലെറ്റര്‍ നല്‍കണമെന്ന് റൈസ് ബാന്‍ കി മൂണിനോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തിനായി ഇസ്രായേല്‍ പ്രതിനിധികള്‍ക്കൊപ്പം തന്റെ സ്റ്റാഫ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മൂണ്‍ മറുപടി നല്‍കിയതെന്നാണ് വികികലിക്‌സിന്റെ രേഖകള്‍ പറയുന്നത്.

വിക്കിലിക്‌സ് പുറത്തുവിട്ട രേഖ വായിക്കാം