ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ അപകടം സംഭവിച്ചാൽ റെയിൽവെ നഷ്‌ടപരിഹാരം നൽകേണ്ടതില്ലെന്ന് റെയിൽവെ ഭേദഗതി നിയമം

single-img
8 August 2014

download (11)ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ അപകടം സംഭവിച്ചാൽ റെയിൽവെ നഷ്‌ടപരിഹാരം നൽകേണ്ടതില്ലെന്ന് വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവെ ഭേദഗതി നിയമത്തിൽ പറയുന്നു. നഷ്‌ടപരിഹാരത്തിന് അപേക്ഷ നൽകേണ്ടത് അതാതു സ്ഥലത്തെ ട്രൈബ്യൂണലിൽ മാത്രമാണെന്നും ഭേദഗതി വരുത്തി.

 
അശ്രദ്ധമായി നടന്നു പ്ളാറ്റ്‌ഫോമിലേക്ക് വീഴുന്നതും ഓടുന്ന ട്രെയിനിന്റെ വാതുക്കൽ നിൽക്കുമ്പോഴുണ്ടാകുന്ന അപകടത്തിനും ഭേദഗതി പ്രകാരം റെയിൽവെ ഉത്തരവാദി ആയിരിക്കില്ല എന്നും ട്രെയിനിനു മുന്നിൽ ചാടി ആത്‌മഹത്യ ചെയ്യൽ, മറ്റു ക്രിമിനൽ കുറ്റങ്ങൾ എന്നിവയ്‌ക്കും ഇനി മുതൽ നഷ്‌ടപരിഹാരം നൽകില്ല എന്നും ഭേദഗതിയിൽ പറയുന്നു .

 

അതേസമയം നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള നിർദ്ദേശങ്ങളും ഭേദഗതിയിലുണ്ട്. യാത്രക്കാരൻ ടിക്കറ്റ് എടുത്ത സ്‌റ്റേഷൻ, എവിടേക്കാണോ യാത്ര ചെയ്യുന്നത്, നഷ്‌ടം അല്ലെങ്കിൽ അപകടം സംഭവിച്ച സ്ഥലം എന്നിവിടങ്ങളിൽ മാത്രമെ അപേക്ഷ നൽകാനാവൂ.