ഒടുവില്‍ കുഴല്‍ക്കിണറില്‍നിന്നു ദുര്‍ഗന്ധം വമിച്ചുതുടങ്ങി; തിമ്മണ്ണയുടെ മരണം സ്ഥിരീകരിച്ചു

single-img
8 August 2014

Thimannaകഴിഞ്ഞ ഞായറാഴ്ച കര്‍ണാടകയിലെ സുലിക്കെരി ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ തിമ്മണ്ണ ഹാട്ടി എന്ന ആറു വയസുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ബുധനാഴ്ച മുതല്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതിനാലാണു കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചത്. തിമ്മണ്ണയുടെ മൃതദേഹം അഴുകിയതിന്റെ സൂചനയാണു ദുര്‍ഗന്ധമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി പ്രത്യേക കുഴലിലൂടെ നിരന്തരം ഓക്‌സിജന്‍ നല്‍കുന്നുണ്ടായിരുന്നുവെങ്കിലും ഈ മേഖലയില്‍ തുടരുന്ന കനത്ത മഴമൂലം പലതവണ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. യന്ത്രമനുഷ്യനെ ഇറക്കി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല. ആദ്യ രണ്ടു തവണയും പാറയില്‍ തട്ടി യന്ത്രമനുഷ്യനു കേടുപാടു സംഭവിക്കുകയായിരുന്നു. മറ്റൊരുതവണ യന്ത്രമനുഷ്യന്‍ കുട്ടിയുടെ അടുത്തെത്തിയെങ്കിലും കണറിനുള്ളില്‍ ചെളിയായതിനാല്‍ ശ്രമം വിഫലമാകുകയായിരുന്നു.