സെയ്ഫ് അലീ ഖാന്റെ പത്മശ്രീ തിരിച്ച് വാങ്ങില്ലെന്ന് ആഭ്യന്തരവകുപ്പ്

single-img
8 August 2014

saifസെയ്ഫ് അലീഖാനിൽ നിന്നും പത്മശ്രീ അവാർഡ് തിരിച്ച് വാങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. സെയ്ഫ് അലീഖാൻ സിറ്റിഹോട്ടലിൽ വെച്ച് എൻ.ആർ.ഐ ബിസിനെസ്സുകാരനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് മുംബൈ കോടതിയിൽ കേസ് നിലനിൽക്കുന്നത് കൊണ്ട് 2010 അദ്ദേഹത്തിന് നൽകിയ പത്മശ്രീ തിരിച്ച് വാങ്ങുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. അതിനെ നിഷേധിച്ച് കൊണ്ടാണ് ആഭ്യന്തരവകുപ്പിന്റെ അഭിപ്രായ പ്രകടനം.

കോടതിയിൽ കേസ് നിലനിൽക്കുന്നത് കൊണ്ട് ഒരാളുടെ പ്രവർത്തന മികവിന് നൽകുന്ന അവാർഡ് ഒരിക്കലും തിരിച്ച് വാങ്ങാൻ കഴിയില്ല. കൂടാതെ രാഷ്ട്രപതിക്ക് മാത്രമാണ് പത്മശ്രീ പോലുള്ള അവാർഡ് റദ്ദാക്കാൻ അധികാരമുള്ളു. സംഭവം നടന്നത് അവാർഡ് നൽകി 2 വർഷങ്ങൾക്ക് ശേഷമായത് കൊണ്ട് അവാർഡ് തിരിച്ച് വാങ്ങാൻ നിർവ്വാഹമില്ലെന്ന് ആഭ്യന്തരവകുപ്പ് പറഞ്ഞു.