വ്യക്തിപരമായ ചില കാരണങ്ങളാലാണ് സഭയിൽ എത്താതിരുന്നതെന്ന്: സച്ചിൻ ടെണ്ടുൽക്കർ

single-img
8 August 2014

download (12)പാർലമെൻറ്ററി സംവിധാനത്തെ അപമാനിച്ചിട്ടില്ലെന്നും വ്യക്തിപരമായ ചില കാരണങ്ങളാലാണ് സഭയിൽ എത്താതിരുന്നതെന്നും രാജ്യസഭാ എം.പിയും ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർ. തന്റെ മൂത്ത സഹോദരൻ അജിത്തിന് ബൈപാസ് ശസ്ത്രക്രിയ വേണ്ടിവന്നെന്നും താൻ അദ്ദേഹത്തോടൊപ്പം ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നുവെന്നും ഇക്കാരണത്താലാണ് സഭയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നും സച്ചിൻ പറഞ്ഞു.

 

 

സച്ചിൻ ടെണ്ടുൽക്കറും ബോളിവുഡ് നടി രേഖയും രാജ്യസഭയിൽ ഹാജരാവാത്തതിനെക്കുറിച്ച് സി.പി.എം നേതാവും കേരളത്തിൽ നിന്നുള്ള എം.പിയുമായ പി.രാജീവാണ് സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. സച്ചിൻ രാജ്യസഭയിൽ ഹാജരാകാതിരുന്നത് ഇന്ന് സഭയിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിലായിരുന്നു സച്ചിന്റെ പ്രതികരണം. ഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവെയാണ് സച്ചിൻ സഭയിലെ തന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.